ഉപ്പള.വിവാഹ വീട്ടില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബായാര്‍ ബദിയാര്‍ സര്‍ക്കാജെ സ്വദേശിയും പരേതനായ ടി.എ അഹ്മദ് കുഞ്ഞി - കുഞ്ഞലീമ ദമ്പതികളുടെ മകനുമായ അൻസാറാ (33) ണ് മരിച്ചത്. ഞായറാഴ്ച രാത്രി വരനോടൊപ്പം മുളിഗദ്ദെയിലെ വധുവിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു അൻസാർ അവിടെവെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വന്നത്. ഭാര്യ: റംസീന, മകൻ മുഹമ്മദ് നാമിഖ്, സഹോദരങ്ങള്‍: അസീസ്, അനീസ്, അഫ്‌സല്‍, ആരിഫ.
!doctype>

