ഉപ്പള.ജോഡ്ക്കല്‍ ദേരമ്പള നടപ്പാലം തകര്‍ന്ന് വീണ് വീട്ടമ്മക്ക് പരുക്ക്. മിയാപദവിലെ ഖദീജക്കാണ് പരുക്കേറ്റത്.
നടന്നു പോകുന്നതിനിടെ കവുങ് പാലം തകര്‍ന്നു വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട പ്രദേശവാസികളാണ് ഖദീജയെ ആശുപത്രിയില്‍ എത്തിച്ചത്.
ഒരു വര്‍ഷം മുമ്പ് കോണ്‍ക്രീറ്റ് പാലം തകര്‍ന്നിരുന്നു.
പുതിയ പാലം നിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.

