കാസർക്കോട്.കാസർകോട് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് അംഗത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.
മൂന്നാം വാർഡ് അംഗം പുഷ്‌പ(43)യാണ് മരിച്ചത്.
തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെ മൊഗ്രാൽ പുത്തൂരിലെ കോട്ടക്കുന്ന് ചെന്ന്യാംകുളത്തെ നോർത്ത് ബെള്ളൂർ ക്വാർട്ടേഴ്‌സിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ ചേർന്ന് ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് സംഭവം.
മരണ കാരണം വ്യക്തമല്ല.
കോട്ടക്കുന്ന് വാർഡിലെ മുസ്ലിം ലീഗ് സ്വതന്ത്ര അംഗമാണ്. ബൈത്തുറഹ്മ പദ്ധതിയിൽ ഉൾപ്പെടുത്തി മൊഗറിൽ മുസ് ലിം ലീഗ് നിർമിച്ചു നൽകിയ വീട്ടിലായിരുന്നു താമസം.

