ജനുവരി 03 രാത്രി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക ആൻഡ് ഒഴിവ്
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന ലാസ്റ്റ് ഗ്രേഡ് ക്ലര്‍ക്ക് നിയമനം. കേരളത്തിലുടനീളം 5000 ലധികം നിയമനങ്ങളാണുള്ളത്.
കാറ്റഗറി നമ്പര്‍: 503/2023
പ്രായപരിധി
18 വയസിനും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1987നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും.
യോഗ്യത
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപ മുതല്‍ 60,700 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ
https://www.keralapsc.gov.in/ വഴി അപേക്ഷിക്കാവുന്നതാണ്.

