കുമ്പള. സൈക്കിളിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥിക്ക് ഗുരുതര പരുക്ക്.
അമിത വേഗതയിലായിരുന്ന ഇടിച്ചിട്ട സ്കൂട്ടർ നിർത്താതെ പോയി, കഴിഞ്ഞ ദിവസം രാവിലെ 8.15ന് കൊടിയമ്മ ഉജാർ ജംങ്ഷനിലായിരുന്നു സംഭവം.
കൊടിയമ്മ ഊജാർ ക്വാട്ടേഴ്‌സിൽ താമസക്കാരനായ റഫീഖിൻ്റെ മകനും നൂറുൽ ഹുദാ മദ്റസാ വിദ്യാർഥിയുമായ റാഷിദി( 12 ) നാണ് പരുക്കേറ്റത്.
സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം കുമ്പള പൊലിസിൽ പരാതി നൽകിയിട്ടും അന്വേഷിക്കാൻ പോലും പൊലിസ് തയ്യാറായില്ലെന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തി.
സ്കൂട്ടറോടിച്ച സ്ത്രീ വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. വിദ്യാർഥി
തൊട്ടടുത്ത് താമസമുള്ള വാടക ക്വാട്ടേഴ്സിലെത്തിവീട്ടുകാരോട് വിവരം
പറഞപ്പോഴാണ്
അപകടത്തിൽ പെട്ടതും പരുക്കേറ്റ കാര്യവും അറിഞ്ഞത്.
അപകടത്തിൽ റാഷിദിൻ്റെ കൈക്കും മുഖത്തിനുംതാടിയെല്ലിനും സാരമായ പരുക്കേറ്റു.
പരാതിയുമായി ചെന്ന കുട്ടിയുടെ പിതാവിനോട്,
സ്കൂട്ടറിൻ്റെ നമ്പർ അറിയില്ലെങ്കിൽ തങ്ങൾക്ക് അന്വേഷിക്കാനോ കേസെടുക്കാനോ കഴിയില്ലെന്നാണ് പൊലിസ് പറഞ്ഞത്.
സി.സി.ടി.വി.ദൃശ്യങ്ങളിലെങ്ങാനും പതിഞിട്ടുണ്ടോ
എന്ന്അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ടപ്പോൾ അത് പറ്റില്ലെന്ന് പൊലിസ് അറിയിച്ചതായും കുട്ടിയുടെ പിതാവ് പറഞ്ഞു.
അതേ സമയം വിഷയത്തിൽ കുടുംബം ജില്ലാ പൊലിസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ്.

