ഗൂഡല്ലൂര്‍.ഗൂഡല്ലൂരിന്ന് സമീപം പന്തല്ലൂരില്‍ ജനവാസ മേഖലയിലിറങ്ങി ഭീതി വിതച്ച് മൂന്ന് വയസുകാരിയെ കടിച്ചു കൊന്ന പുലിയെ വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പിടികൂടി.
രണ്ട് തവണ പുലിയെ മയക്കുവെടി വച്ചു. പിന്നീട്കൂട്ടിലേക്ക് മാറ്റി. മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.
കൂടുതൽ ഉദ്യോഗസ്ഥരെ എത്തിച്ച് തെരച്ചിൽ നടത്തിയോടെ പുലി പിടിയിലാവുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് മൂന്ന് വയസു കാരി നാന്‍സിയെ പുലി കടിച്ചു കൊലപ്പെടുത്തിയത്.കുട്ടിയെ ആക്രമിച്ചതിന് ശേഷം പുലി ഒരു സ്ത്രീയെയും ആക്രമിച്ചു. ഇവര്‍ പന്തല്ലൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

