മഞ്ചേശ്വരം. ഉപ്പള സോങ്കാലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മിയാപ്പദവ് സ്വദേശി മരിച്ചു.
ചാർള കുളൂർ ഉമിക്കളയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൻ മുഹമ്മദ് ഉമിക്കള (45) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്.
മഞ്ചേശ്വരം പൊസോട്ട് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഉപ്പള സോങ്കാലിലാണ് അപകടമുണ്ടായത്.
എതിർദിശയിൽ നിന്നും അമിതവേഗതയിൽ വന്ന കാർ മുഹമ്മദ് സഞ്ചരിച്ച സ്ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു.തൽക്ഷണം മരണം സംഭിച്ചു.മൃതദേഹം ഉപ്പള ഡോക്ടർസ് ആശുപത്രിയിൽ നിന്നും മംഗൽപ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

