കുമ്പള.കുമ്പള ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ നടത്തി.
കാസർകോട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് യു.പി താഹിറ യൂസുഫ് അധ്യക്ഷയായി. ചെയ്തു .വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സബൂറ എം കരട് പദ്ധതി രേഖ അവതരിപ്പിച്ചു .
സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എ റഹ്‌മാൻ,നസീമ ഖാലിദ് , ആസൂത്രണ സമിതി വൈസ് ചെയർമാൻ എ.കെ ആരിഫ് സംസാരിച്ചു.
കരട് രേഖയിൽ മാലിന്യ സംസ്‌ക്കരണ പദ്ധതിക്ക് മുൻതൂക്കം നൽകിയിട്ടുണ്ട്.
പഞ്ചായത്ത് സെക്രട്ടറി വിരാജ് തമ്പുരാൻ നന്ദി പറഞ്ഞു .

