മൊഗ്രാൽ.വൈദ്യുതി തടസം പതിവായ മൊഗ്രാൽ നാങ്കി കടപ്പുറം പ്രദേശത്ത് വോൾട്ടേജ് ക്ഷാമവും കൂടി നേരിടുന്നത് ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്നു.
നാങ്കി തീരദേശ മേഖലയിൽ രാത്രി- പകൽ ഭേദമില്ലാതെയാണ് മണിക്കൂറുകളോളം വൈദ്യുതി തടസം നേരിടുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൂടാതെ വോൾട്ടേജ് ക്ഷാമവും നേരിടേണ്ടി വരുന്നത് ഉപഭോക്താക്കളെ ഏറെ ദുരിതത്തിലാക്കുന്നു.
വിഷയം നിരവധി തവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും പ്രശ്നപരിഹാരമായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ഉപഭോക്താക്കളുടെ എണ്ണം കൂടിയിട്ടും ട്രാൻസ്ഫോർമറുകളിലടക്കം ആവശ്യമായ മാറ്റങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പറയുന്നത്.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കടുത്ത വേനലും, പരീക്ഷാക്കാലവും, റമദാനുമൊക്കെ പടിവാതിക്കലത്തിൽ എത്തിനിൽക്കെ തുടർച്ചയുള്ള വൈദ്യുതി തടസത്തിലും വൈദ്യുതി ക്ഷാമത്തിലും വലിയ ആശങ്കയിലാണ് നാട്ടുകാർ.
പ്രശ്നപരിഹാരത്തിന് അടിയന്തിര ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

