കാസർകോട്.സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കായിക മേഖലകളിൽ കൂട്ടായ്മകളും സന്നദ്ധ സംഘടനകളും നടത്തുന്ന സേവനത്തിന് വർത്തമാനകാലത്ത് ഏറെ പ്രസക്തിയുണ്ടെന്നും ഇത്തരം കാര്യങ്ങൾക്ക് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും നേതൃത്വം കൊടുക്കാൻ മുന്നോട്ടുവരണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന് നിസാർ തളങ്കര അഭിപ്രായപ്പെട്ടു.
കുമ്പള ഫുട്ബോൾ അക്കാദമി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയിരുന്നു അദ്ദേഹം.
സൗജന്യ നീന്തൽ പരിശീലനം പൂർത്തിയാക്കിയ അൻപതോളം കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണോത്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുമ്പള ഫുട്ബോൾ അക്കാദമി പ്രസിഡൻ്റും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള അധ്യക്ഷനായി.
സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരായ കല്ലട്ര മാഹിൻ ഹാജി, അലി നാങ്കി,
ടി.എം സഹീദ് തെക്കിൽ. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ.വൈസ് പ്രസിഡൻ്റ് പി.എ അഷ്‌റഫ് അലി, സ്ഥിരം സമിതി അധ്യക്ഷൻ സകീന അബ്ദുള്ള, കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധിഖ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ, സി.വി ജയിംസ് ബദറുൽ മുനീർ,സുകുമാര കുതിരപ്പടി, കലാഭൻ രാജു ജമീല അഹമ്മദ്,ബി.ഡി.ഒ വിജു,പ്രമുഖ പ്രവാസി എഴുത്തുകാരൻ റാഫി പള്ളിപ്പുറം,കമറുദീൻ തളങ്കര,തുടങ്ങിയവർ സംസാരിച്ചു.
കുമ്പള ഫുട്ബോൾ അക്കാദമി ഭാരവാഹികളായഎ.കെ ആരിഫ്,ബി.എൻ മുഹമ്മദലി,സിദീഖ് ദണ്ഡഗോളി, നാഗേഷ് കാർള , ബദ്റുദ്ദീൻ തങ്ങൾ, സെഡ്.എമൊഗ്രാൽ, കെ.വി യൂസഫ്, മുഹമ്മദ് കുഞ്ഞി കുമ്പോൽ സംസാരിച്ചു.

