ന്യുഡല്‍ഹി.ശ്രീ രാമൻ എപ്പോഴും ഹൃദയത്തിലുണ്ടെന്നും അതിനാൽ അയോധ്യ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്കളെയടക്കം ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. ഇതിനിടയിലാണ് ദ്വിഗ് വിജയ്‌സിങിൻ്റെ പരാമര്‍ശം.
കോണ്‍ഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിങാണ്. ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന സംഘമോ അയോധ്യയിലേക്ക് പോകുമെന്നും ദ്വിഗ് വിജയ് സിങ് പറഞ്ഞിരുന്നു. അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കണമെന്ന നിലപാടാണ് ദ്വിഗ് വിജയ്‌സിംഗ് ഉന്നയിക്കുന്നത്. പിന്നീട് കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.അതിനിടെ ഇതു സംബന്ധിച്ച് ഇന്ത്യാ സംഖ്യത്തിലും നേതാക്കൾക്ക് വ്യത്യസ്ത നിലപാടുകളാണുള്ളത്.

