ഉപ്പള.ജിഎച്ച്എസ്‌എസ്.അംഗഡിമുഗർ സ്‌കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് ഫാറാസിന്റെയും ആയിഷത്ത് മിൻഹയുടെയും കുടുംബത്തിന് സമാശ്വാസമായി പത്ത് ലക്ഷം രൂപ വീതം അനുവദിക്കണമെന്നും, മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ സഹായം അനുവദിക്കാത്തത് സർക്കാർ വടക്കൻ മേഖലയോട് കാണിക്കുന്ന വിവേചനത്തിന്റെ ഭാഗമാണെന്നും മുസ് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു.
2023 ജൂലൈയിൽ അംഗഡിമുഗർ സ്‌കൂൾ വളപ്പിലെ മരം ദേഹത്ത് വീണായിരുന്നു ആയിഷത്ത് മിൻഹ എന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരണപ്പെട്ടത്.
സർക്കാർ സംവിധാനത്തിന്റെ ഭാഗമായ ഒരു സ്ഥലത്ത് നിന്ന് ഉണ്ടായ അപകടമായതിനാൽ ഈ വിദ്യാർഥിനിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എയും മുസ് ലിം ലീഗും മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ആവശ്യപ്പെട്ടതാണ്,
ഇക്കാര്യം അടുത്ത മന്ത്രി സഭാ യോഗത്തിൽ പരിഗണിക്കാമെന്ന് സംഭവ ദിവസ ഫോണിൽ സംസാരിച്ച എം.എൽ.എക്ക് വിദ്യാഭ്യാസ മന്ത്രിഉറപ്പ് നൽകിയിരുന്നു.
എന്നാൽ ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ലഭിക്കുന്ന തുകയല്ലാതെ ഈ കുടുംബത്തിന് സർക്കാർ പ്രത്യേക ഫണ്ട് നൽകാൻ തയ്യാറായിട്ടില്ല.
ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ഫറാസ്, സ്കൂളിലെ ഓണാഘോഷ പരിപാടി കഴിഞ്ഞ് കാറിൽ മടങ്ങാനിരിക്കെ പൊലിസ് പിന്തുടർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ പെട്ട് മരണപ്പെട്ട സംഭവത്തിൽ
ഫാറാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവാത്തതും പ്രതിഷേധാർഹമാണ്.
വടക്കൻ കേരളത്തിൽ ദുരന്തങ്ങളിൽ മരണപ്പെടുന്നവർക്ക് സമാശ്വാസം നൽകാതെ സർക്കാർ അവഗണിക്കുന്നതും ചൂണ്ടിക്കാട്ടി വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകാനും മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
പ്രസിഡൻ്റ് അസീസ് മരിക്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ജനറൽ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു.
ജില്ല വൈ:പ്രസിഡൻ്റുമരായ
എം.ബി യൂസുഫ്,ടി.എ മൂസ, സെക്രട്ടറി ഹരിസ് ചൂരി, എ.കെ. എം അഷ്റഫ് എം.എൽ എ ,മണ്ഡലം ഭാരവാഹികളായ അബ്ദുല്ല മാദേരി, അന്തുഞ്ഞി ഹാജി ചിപ്പാർ,ഖാലിദ് ദുർഗി പള്ള, നേതാക്കളായ അഷ്റഫ് കർള, സെഡ് എ കയ്യാർ, പി എച്ച് അബ്ദുൽ ഹമീദ് മച്ചംപാടി, ശാഹുൽ ഹമീദ് ബന്തിയോട് , ഇർഷാദ് മൊഗ്രാൽ, സാലി ഹാജി കളായി, അബ്ദുല്ല കണ്ടത്തിൽ, എ കെ ഷരീഫ് പെർള, ഇ കെ മുഹമ്മദ് കുഞ്ഞി, ബി എ അബ്ദുൽ മജീദ്, അസീസ് കളായി, അഷ്റഫ് അമേക്കള, സവാദ് അംഗഡിമുഗർ, സെഡ് എ മൊഗ്രാൽ സംസാരിച്ചു.

