കുമ്പള.കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം നവീകരണ ബ്രഹ്മ കലശ മഹോത്സവവും വാർഷികോത്സവവും 16 മുതൽ 28 വരെ നടക്കുമെന്ന്
ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 5.30-ന് ബ്രഹ്മശ്രീ ദേലമ്പാടി ഗണേശ് തന്ത്രികളെ പൂർണകുംഭം നൽകി സ്വീകരിക്കും. വൈകീട്ട് ആറിന് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. രാത്രി ഏഴിന് സാംസ്കാരിക പരിപാടിയിൽ ജീർണോദ്ധാരണ പ്രവൃർത്തികളിൽ സഹകരിച്ചവരെ ആദരിക്കും
21 ന് ഉച്ചയ്ക്ക് പുന:പ്രതിഷ്ഠ നടക്കും. 24 ന് ബ്രഹ്മ കലശാഭിഷേകം.
25 മുതൽ 29 വരെ വിപുലമായ രീതിയിലുള്ള വാർഷികോത്സവം. 28 ന് പ്രസിദ്ധമായ കുമ്പള വെടിക്കെട്ട്.
ഉത്സവത്തോടനുബന്ധിച്ച് 20 മുതൽ പ്രധാന ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിൽ കുമ്പള നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം നടക്കുന്ന ബ്രഹ്മ കലശ മഹോത്സവത്തിൽ പത്ത് ലക്ഷത്തിലധികം ഭക്തജനങ്ങൾ എത്തുമെന്നാണ് ക്ഷേത്ര കമ്മിറ്റി പ്രതീക്ഷിക്കുന്നത്.
വിവിധ ദിവസങ്ങളിലായി സാംസ്കാരിക പരിപാടികളും നടക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് രഘുനാഥപൈ, സെക്രട്ടറി ജയകുമാർ, വൈസ് പ്രസിഡൻ്റുമാരായ മഞ്ചുനാഥ ആൾവ, സുധാകര കാമത്ത്, കെ.സി മോഹനൻ, സെക്രട്ടറി വിക്രം പൈ, ശങ്കര അഡിഗ, ശങ്കര ആൾവ, ലക്ഷ്മൺ പ്രഭു സംബന്ധിച്ചു.

