കുമ്പള.കുമ്പള കണിപുരഗോപാലകൃഷ്ണ ക്ഷേത്ര ബ്രഹ്മ കലശ മഹോത്സവത്തിൻ്റെ ഭാഗമായി കുമ്പള നഗരത്തിൽ ഗതാഗത നിയന്ത്രണം വരുന്നു.
വാഹനങ്ങൾ ടെംപിൾ റോഡിൽ പ്രവേശിക്കുന്നത് ബാരിക്കേഡ് വച്ച് തടയും.
സുള്ള്യ,പുത്തൂർ,മടിക്കേരി, മൈസൂരു, ബദിയഡുക്ക, പെർള, മുള്ളേരിയ, കാസർകോട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക്
പൊലിസ് സ്റ്റേഷൻ മുൻവശം, ജി.എച്ച്.എസ്.എസ് ക്രോസ് റോഡ് നിയർ കൊട്ടൂടൽ,
ജി.എച്ച്.എസ്.എസ് ക്രോസ് റോഡ് നിയർ ഹോളിഫാമിലി എ.എസ്.ബി.എസ് കുമ്പള, ജി.എസ്.ബി.എസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിംങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
ബെംഗളൂരു, മംഗളൂരു, ഉഡുപ്പി, കുന്ദാപുര, ബണ്ട്വാൾ, മഞ്ചേശ്വരം, ഉപ്പള, ബായാർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ക്ഷേത്രത്തിന് സമീപം ദേശീയ പാതയിലുമാണ് പാർക്കിംങ് സൗകര്യം.
ചിരഞ്ജീവി റോഡ്, ഷേഡിക്കാവ് ശിവടെംപിൾ ഗ്രൗണ്ട് എന്നി സ്ഥലങ്ങളും പാർക്കിംങിനായി ഉപയോഗപ്പെടുത്താമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ബദിയഡുക്ക - മുള്ളേരിയ റോഡിൽ നിശ്ചിത ദിവസങ്ങളിൽ വൺവേ ട്രാഫിക്ക് ഏർപ്പെടുത്തുമെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
അതേ സമയം ഭക്തജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. വലിയ തോതിലുള്ള സുരക്ഷാക്രമീകരണങ്ങളും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്

