കുമ്പള.'രാജ്യത്തിന്റെ വീണ്ടെടുപ്പിന്' എന്ന പ്രമേയത്തിൽ ഫെബ്രുവരി 14 മുതൽ മാർച്ച് 01വരെ
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ
യാത്രയുടെ പ്രചരണാർത്ഥം മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് കെ.എം അഷ്റഫ് ബഡാജെ നയിക്കുന്ന പ്രചരണ ജാഥ
ഫെബ്രവരി 8 വൈകിട്ട് 4.30ന് കുമ്പളയിൽ
നിന്നും ആരംഭിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭരണഘടന സംരക്ഷിക്കുക,
ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പൂര്‍ണമായും താറുമാറായിരിക്കുന്നു. ശതകോടീശ്വരന്മാരായ ചങ്ങാത്ത മുതലാളിമാരുടെ ആസ്തി വര്‍ധിക്കുമ്പോള്‍ മറുവശത്ത് രാജ്യത്തെ ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടുപോയിരിക്കുന്നു. തൊഴിലില്ലായ്മ, രൂക്ഷമായ വിലക്കയറ്റം, പാചക വാതകമുള്‍പ്പെടെയുള്ള ഇന്ധന വിലവര്‍ധന തുടങ്ങിയവ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.
മതേതരത്വം എന്ന
ഭരണഘടനാ തത്വം ലംഘിച്ച് രാഷ്ട്രസംവിധാനങ്ങള്‍ മതവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ബഹുസ്വരതയും നാനാത്വത്തില്‍ ഏകത്വവും ഇല്ലാതാക്കുന്ന ഏകീകൃത സിവില്‍ നിയമം ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍, നീതിന്യായ സംവിധാനം എന്നിവയെ പോലും വരുതിയിലാക്കാനാണ് ഫാഷിസം ശ്രമിക്കുന്നത്. ബിജെപി ഭരണത്തില്‍ ഫെഡറലിസം വലിയ വെല്ലുവിളി നേരിടുകയാണ്.
കുമ്പളയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി
ഉദ്ഘാടനം ചെയ്യും.തുടർന്ന് 8,9,10തിയ്യതികളിൽ കുമ്പള,മംഗൽപാടി,വോർക്കാടി,പുത്തിഗെ,
മീഞ്ച,മഞ്ചേശ്വരം പഞ്ചായത്തുകളിലെ പ്രചരണങ്ങൾക്ക് ശേഷം മഞ്ചേശ്വരത്ത് സമാപിക്കും. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ
ഖാദർഅറഫ,കെഎം.അഷ്റഫ്ബഡാജെ,
താജുദ്ദീൻ മുസോടി,
ജലീൽ ഉപ്പള സംബന്ധിച്ചു.

