മൊഗ്രാൽ.പഠിപ്പിച്ച അധ്യാപകർക്ക് മതിയാവോളം വിരുന്നൊരുക്കി മൊഗ്രാലിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർഥി സംഗമം വേറിട്ട കാഴ്ചയായി. മൊഗ്രാൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 2003-04 ബാച്ചിലെ പൂർവ്വ വിദ്യാർഥികളാണ് "പഴയ ഓർമകളും പുതിയ വിശേഷങ്ങളുമായി'' വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുചേർന്നത്.
എകെഎം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.നവാസ് മൊഗ്രാൽ അധ്യക്ഷനായി.
എം മാഹിൻ മാസ്റ്റർ വിഷയാവതരണം നടത്തി. പി.ടി.എ പ്രസിഡൻ്റ് സിദ്ധീഖ് റഹ്മാൻ,എം.എ മൂസ, അനുപ്പ എന്നിവർ ആശംസകൾ നേർന്നു.
മൊഗ്രാലിന്റെ ചരിത്രം കോർത്തിണക്കി പൂർവ്വ വിദ്യാർത്ഥികൾ തയ്യാറാക്കിയ "ഇതൾ'' മാഗസിൻ എകെ എം അഷറഫ് എം.എൽ.എ,മുൻ പി.ടി.എ പ്രസിഡൻ്റ് എം.ഖാലിദ് ഹാജിക്ക് നൽകി പ്രകാശനം ചെയ്തു. പ്രധാന അധ്യാപകൻ അബ്ദുൽ ബഷീർ, എം. മാഹിൻ മാസ്റ്റർ,ആർ ശിവാനന്ദൻ, മുകുന്ദൻ കെവി, വിഷ്ണു നമ്പൂതിരി, മുൻ അധ്യാപകനും, സാഹിത്യവേദി ജില്ലാ പ്രസിഡൻ്റുമായ പദ്മനാഭൻ ബ്ലാത്തൂർ, എ.വിശ്വനാഥ ഭട്ട്, സുഗത യു, റിനി തോമസ്, പ്രമീള കെപി, നഫീസ ടീച്ചർ,ടികെ അൻവർ, മുൻ പിടിഎ പ്രസിഡണ്ട് എം ഖാലിദ് ഹാജി എന്നിവരെ പൂർവ്വ വിദ്യാർഥികൾ ചേർന്ന് ആദരിച്ചു.
തുടർന്ന് പൂർവ്വ വിദ്യാർഥികളുടെ കലാ- കായിക മത്സരങ്ങൾ നടന്നു.
പൂർവ്വ വിദ്യാർഥികളായ മുനീർ മുതകമൽ, നിസാർ അലി ബമ്പ്രാണ, ഇജാസ് അഹമ്മദ്, റിഷാദ് മൊഗ്രാൽ, ഫാറൂഖ് മൊഗ്രാൽ, റിയാസ് പെർവാഡ് എന്നിവർ നേതൃത്വം നൽകി. ഇജാസ് നന്ദി പറഞ്ഞു.

