നീലേശ്വരം.നീലേശ്വരം ഇഎം എസ് സ്റ്റേഡിയത്തിലെ സ്വിമിംഗ് പൂൾ നീന്തൽ താരങ്ങൾക്ക് പരിശീലനത്തിനായി തുറന്ന് കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ അക്വറ്റിക് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗം ബന്ധപെട്ടവരോട് ആവശ്യപെട്ടു.
പ്രസിഡന്റ് ബിജു ജോസഫ് പാലവായാൽ അധ്യക്ഷനായി. അശോകൻ മാസ്റ്റർ, എംടിപി സൈഫുദ്ധീൻ, അഷ്‌റഫ് കർള, കെ വി യുസഫ് തുടങ്ങിയർ സംസാരിച്ചു.ജനറൽ സെക്രട്ടറി എംടിപി അഷ്‌റഫ് സ്വാഗതം പറഞ്ഞു,
ഭാരവാഹികളായി ബിജു ജോസഫ് പാലാവായാൽ (പ്രസിഡന്റ്),
എം.ടിപി അഷ്‌റഫ് (ജന:സെക്രട്ടറി),
അഷ്‌റഫ് കർള (ട്രഷറർ),വൈസ് പ്രസിഡന്റ് ഉമർ നിസാർ മേൽ പറമ്പ്, കൃഷ്ണ പ്രസാദ് എം, സെക്രട്ടറിമാർ ബിജു സെബാസ്റ്റ്യൻ പാലാവായാൽ,
സി ചന്ദ്രൻ മാസ്റ്റർ എന്നിവരെ തെരഞ്ഞടുത്തു.

