കുമ്പള.ഇമാം ശാഫി ഇസ് ലാമിക് അക്കാദമി വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി നടന്ന ആത്മീയ സംഗമങ്ങൾ (ജൽസ:സീറത്തു ഇമാം ശാഫി) സമാപിച്ചു.
സിയാറത്ത്, ഖത്മുൽ ഖുർആൻ, മജ്ലിസുന്നൂർ, ഇമാം ശാഫി (റ) മൗലീദ്, മത പ്രഭാഷണം, ഇത്തിസാൽ, സമാപന സംഗമം എന്നിവയിൽ പ്രഗത്ഭ പണ്ഡിതന്മാരും പ്രഭാഷകരും സംബന്ധിച്ചു.
ഫെബ്രുവരി1രാവിലെ ട്രഷറർ ഹാജി മുഹമ്മദ് അറബി പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടി, 3 ന് ഇത്തിസാൽ കുടുംബ സംഗമത്തോടെ സമാപിച്ചു.
സമസത കേന്ദ്ര മുശാവറ അംഗം ബി.കെ. അബ്ദുൽ ഖാദിർ അൽ- ഖാസിമി ഉദ്ഘാടനം ചെയ്തു.
ഹാജി എം. ഇസുദ്ധീൻ മുഹമ്മദ് അധ്യക്ഷനായി.
അബ്ദുൽ സലാം ബാഖവി വടക്കേകാട് മുഖ്യ പ്രഭാഷണം നടത്തി. എ.കെ.എം അഷ്റഫ് എം.എൽ.എ അവാർഡ് ദാനം നിർവഹിച്ചു.
സൈഫുള്ള തങ്ങൾ, ഹാദി തങ്ങൾ,ഒമാൻ മുഹമ്മദ് ഹാജി, സ്പിക് അബ്ദുല്ലക്കുഞ്ഞി ഹാജി, മൂസാ ഹാജികോഹിനൂർ,ഡോ.ഫസലുറഹ്മാൻ, ഗഫൂർ ഹാജി എരിയാൽ, റഷീദ് ബെളിഞ്ചം,
അബൂബക്കർ സാലൂദ് നിസാമി, സുബൈർ നിസാമി, അബ്ദുൽ റഹിമാൻ ഹൈതമി, അലി ദാരിമി,താജ് അബ്ദുല്ല ഹാജി, എം.അബ്ദുല്ല മുഗു, വൈ.അബ്ദുല്ലക്കുഞ്ഞി എതിർതോട്, തോട്ടുങ്കര ഖാദർ ഹാജി, ടി.എം. ഷുഹൈബ്, മൂസാ ഹാജി ബന്തിയോട്, ഐ.കെ അബ്ദുല്ലക്കുഞ്ഞി, ആദം കുഞ്ഞി ഹാജി, മമ്മു മുബാറക്, എം.എ മുഹമ്മദ് ബദ്രിയാനഗർ, അന്തുഞ്ഞി ഹാജി ബദ്രിയാനഗർ, മുഹമ്മദ് സയ്യിദുൽ അൻസാർ, മുഹമ്മദ് കുഞ്ഞി ഹാജി ഉളുവാർ, മമ്മാലി അന്തുഞ്ഞി, സി.എം. മുഹമ്മദ് കോട്ട, ആമു ഹാജി പേരാൽ കണ്ണൂർ, സെഡ്.എ മൊഗ്രാൽ, മുഹമ്മദ് ഹാജി ഹിന്ദുസ്ഥാൻ, അബ്ദുൽ റഹിമാൻ ഹാജി കടമ്പാർ, അബൂബക്കർ ലാൻ്റ് മാർക്, മൊയ്തീൻ കുഞ്ഞി ഹാജി കടവത്ത്, പി.മുഹമ്മദ് കുഞ്ഞി ഹാജി പേരാൽ, ഡി.പി മുഹമ്മദ് നാട്ടക്കൽ സംസാരിച്ചു.

