കുമ്പള.വിനയവും എളിമയും സ്നേഹവും കൊണ്ട് ജീവിതം ധന്യമാക്കിയ മഹാ പണ്ഡിതനായിരുന്നു ഹംസ മുസ്ലിയാരെന്ന് കുമ്പോൽ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ പറഞ്ഞു.
പതിഞ്ഞ ശബ്ദത്തിൽ മിതമായി മാത്രം സംസാരിച്ചിരുന്ന അദ്ദേഹം എന്നും പുഞ്ചിരിക്കുന്ന മുഖവുമായി ഏവരുടെയും സ്നേഹം കവർന്ന വ്യക്തിത്വത്തിന് ഉടമായിരുന്നു,
ദീനി വിദ്യാഭ്യാസത്തിനൊപ്പം നാടിൻ്റെ ഭൗതിക വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയും ഹംസ മുസ്ലിയാർ പ്രവർത്തിച്ചു.
കൊടിയമ്മ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹംസ മുസ് ലിയാർ അനുസ്മരണ സംഗമവും പ്രാർത്ഥനാ സദസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി ഹാജി ചിർത്തോടി അധ്യക്ഷനായി.
അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ഖത്തീബ് മഹ്മൂദ് സഅദി, അബ്ദുൽ മജീദ് ഫൈസി, അബൂബക്കർ സാലൂദ് നിസാമി, അബ്ദുൽ കാദർവിൽ റോഡി, എ.ബി അബ്ദുല്ല മുസ്ലിയാർ സംസാരിച്ചു.

