കുമ്പള. കുമ്പള ബദിയഡുക്ക റോഡിലെ ശാന്തിപ്പള്ളം വളിൽ വാഹനത്തിൽ നിന്നും റോഡിലേക്ക് ഓയിൽ ഒലിക്കുന്നത് പതിവാകുന്നു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ റോഡിലേക്ക് ഓയിൽ ചോർന്നതിനെത്തുടർന്ന് ഇരുചക്രവാഹനങ്ങൾ തെന്നിവീഴാൻ തുടങ്ങി.
വളവിൻ്റെ മധ്യ ഭാഗത്താണ് വ്യാപകമായി ഓയിൽ ഒലിച്ചത്. യു.എൽ.സി.സി.യുടെ ടാങ്കറിൽ നിന്നാണ് ഓയിൽ വീണതെന്നാണ് വിവരം.
നാട്ടുകാർ പൊലിസിൽ വിവരം അറിയിച്ചതിനെത്തുടർന്ന്
ഉപ്പളയിൽ നിന്നെത്തിയ അഗ്നി രക്ഷസേന യൂണിറ്റ് വെള്ളം ചീറ്റി റോഡ് വൃത്തിയാക്കി.
കണിപുര ക്ഷേത്രോത്സവം നടക്കുന്നതിനാൽ നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന സമയത്ത് റോഡിൽ ഓയിൽ പരന്നതിനാൽ നാട്ടുകാർ ചേർന്ന് വാഹനങ്ങളെ സാവകാശം കടത്തിവിട്ടു.

