കുമ്പള. 35 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് മധുര പാനീയം വിതരണം ചെയ്ത് കുമ്പള ഹൈടെക് സ്ട്രീറ്റ് വ്യാപാരി കൂട്ടായ്മ.
കഴിഞ്ഞ 4 ദിവസങ്ങളിലായി നടന്ന കലവറ നിറക്കൽ ഘോഷയാത്രയിൽ പതിനായിരങ്ങളാണ് സംബന്ധിച്ചത്. ബദിയടുക്ക റോഡ് വഴി വരുന്ന ഘോഷയാത്രയിലെ ഭക്തജനങ്ങൾക്കാണ് വ്യാപാരി കൂട്ടായ്മ മധുര പാനീയം വിതരണം ചെയ്തത്.ഇന്നും ഭക്തജനങ്ങൾക്ക് സ്പെഷ്യൽ സർബത്ത് വിതരണം ചെയ്യുമെന്ന് വ്യാപാരികൾ അറിയിച്ചു.

