മഞ്ചേശ്വരം.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ എസ്.എസ് കെ സ്റ്റാർസ് പ്രോജക്ടിന്റെ ഭാഗമായി സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ കാസർകോട് ജില്ലാതല ഉദ്ഘാടനം ഗവ.വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ കുഞ്ചത്തൂരിൽ എ.കെ.എം അഷറഫ് എം.എൽ.എ നിർവഹിച്ചു.
ആധുനികകാലത്തെ തൊഴിൽ സാധ്യതയ്ക്ക് അനുസരിച്ച് അറിവും നൈപുണിയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ നൈപുണ്യ വികസന കേന്ദ്രം
ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരിൽ പ്രവർത്തനമാരംഭിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ അധ്യക്ഷനായി.
എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസർ ബിജുരാജ് വി.എസ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം കമലാക്ഷി,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം സഫ ഫാറൂഖ്, വൊക്കേഷൻ ഹയർ സെക്കൻഡറി പയ്യന്നൂർ മേഖലാ അസിസ്റ്റന്റ് ഡയറക്ടർ ഉദയകുമാരി, എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് ഓഫീസർ മധുസൂതനൻ, വിദ്യാകിരണം മിഷൻ കോ- ഓഡിനേറ്റർ സുനിൽ കുമാർഎം, ബ്ലോക്ക് പ്രൊജക്റ്റ് കോ- ഓകോർഡിനേറ്റർ ജോയ്, പി.ടി.എ പ്രസിഡൻ്റ്ഖാദർ ഹനീഫ്,എസ്.എം.സി മെമ്പർ ഈശ്വരൻ, പ്രിൻസിപ്പൽ ശിശുപാലൻ.കെ, പ്രധാന അധ്യാപകൻ ബാലകൃഷ്ണ ജി.
എന്നിവർ സംസാരിച്ചു.

