പെരിയ. കേന്ദ്ര സർവകലാശാലയുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എം.എഡ്. രണ്ടാം സെമസ്റ്റർ വിദ്യാർഥി ഉത്തർപ്രദേശ് ഗാസിപുരിലെ നിധീഷ് യാദവ് (28) ആണ് മരിച്ചത്. നിധീഷിനെ കാണാഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച പകൽ സഹപാഠികൾ ഫോണിൽ വിളിച്ചുകൊണ്ടേയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ രാത്രി ഏഴോടെ സുഹൃത്തിന്റെ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകായിരുന്നു. മൃതദേഹം കാസർകോട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ബേക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി.
!doctype>

