അംഗഡിമുഗർ.
അംഗഡിമുഗർ ഗവ: ഹയർ സെക്കൻഡറിയിൽ സംഘടിപ്പിച്ച പലഹാര മേള രുചി വൈവിധ്യവും വിഭവ സമൃദ്ധിയും കൊണ്ട് വേറിട്ട അനുഭവമായി മാറി.
എൽ.പി വിഭാഗത്തിലെ വിവിധ യൂനിറ്റുകളിലെ പാഠ ഭാഗവുമായി ബന്ധപ്പെട്ടാണ് പലഹാര മേള നടത്തിയത്.
രുചിക്കൂട്ടുകൾ അമ്മമാരിൽ നിന്നും ചോദിച്ചറിയുകയും,നേരിട്ട് പാകം ചെയ്ത വിഭവങ്ങളുമായാണ് വിദ്യാർഥികൾ മേളക്കെത്തിയത്.
പുഡിംഗ്,പഴം പൊരി,കട്ലറ്റ്,ഉണ്ണിയപ്പം,കേക്ക്,നെയ് റോസ്റ്റ്,ഉള്ളിവട,കാരറ്റ് ഹൽവ,ന്യൂഡിൽസ്,സാൻവിച്ച്,സീറ,പോടി,രാഗി ബിർണി,കായ്പോള
തുടങ്ങി അമ്പതിൽ പരം പലഹാരങ്ങൾ മേളക്ക് മികവേകി.
പ്രധാനാധ്യാപിക ജി.എസ് വത്സര കുമാരി മേള ഉദ്ഘാടനം ചെയ്തു.പി.എൻ മിനി,
എം.എ ഫാത്തിമത്ത് റഷീദ, ബി. ഖദീജത്ത് അഷ്റീഫ ,സി.കെ ഹാജറ, ഫാത്തിമത്ത് ഷർമീന, ബി.എം ഫരീദ നേതൃത്വം നൽകി.

