കുമ്പള.കൊടിയമ്മ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹംസ മുസ് ലിയാർ അനുസ്മരണവും പ്രാർത്ഥനാ സദസും ഇന്ന് വൈകിട്ട് 7 ന് നടക്കും.
മൂന്നരപതിറ്റാണ്ട് കാലം കൊടിയമ്മയിൽ മത വൈജ്ഞാനിക മേഖലയിൽ സേവനമനുഷ്ഠിച്ച ഹംസ മുസ് ലിയാരുടെ രണ്ടാം ആണ്ടിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ മുഖ്യ പ്രഭാഷണം നടത്തും.
മഹ്മദൂദ് സഅദി , അബൂബക്കർ സാലൂദ് നിസാമി,
വൈസ് പ്രസിഡൻ്റുമാരായ മുഹമ്മദ് കുഞ്ഞി ഹാജി ചിർത്തോടി, ഹംസ ഊജാർ,ജനറൽ സെക്രട്ടറി പി.എ അബുബക്കർ, സെക്രട്ടറി അബ്ദുൽ റഹിമാൻ അദ്രി സംസാരിക്കും.

