കാസർകോട്.രോഗിയായ പിതാവിനെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചതിനു തൊട്ടുപിന്നാലെ മകൻ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു.വലിയപറമ്പ് സ്വദേശി അൽതാഫ് ( 27) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മംഗളൂരു കങ്കനാടി ഫാദർ മുള്ളേർസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.എം.കെ. അഹമദ് - നൂർജഹാൻ ദമ്പതികളുടെ മകനായ അൽതാഫ് ഒരാഴ്ച മുമ്പാണ് ഗൾഫിൽ നിന്നും എത്തിയത്.സഹോദരങ്ങൾ മറിയംബി, ഷബാന, ഹഫ്സാന.
!doctype>

