മഞ്ചേശ്വരം.രണ്ടുവർഷംമുമ്പ് പൈവളിഗെയിൽ പ്രവാസിയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലിസിൽ കീഴടങ്ങി. പൈവളിഗെയിലെ നൂർഷ (39) ആണ് മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ മുമ്പാകെ കീഴടങ്ങിയത്. സീതാംഗോളി മുഗു റോഡിലെ അബൂബക്കർ സിദ്ദീഖിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് നൂർഷ. സ്വർണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ടാണ് അബൂബക്കർ സിദ്ദീഖിനെ പൈവളിഗെയിലക്ക് വിളിച്ചുവരുത്തി കുന്നിന് മുകളിലേക്ക് കാറിൽ കൂട്ടി കൊണ്ടു പോയി നൂർഷയുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘം കൊലപ്പെടുത്തിയ തെന്നാണ് കേസ്. മർദനമേറ്റ് അബോധാവസ്ഥയിലായ സിദ്ദീഖിനെ അക്രമി സംഘം കാറിൽ കൊണ്ടുവന്ന് ബന്തി യോട്ടെ ഒരു സ്വകാര്യ ആശു പത്രിയുടെ മുറ്റത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അതിനിടെയാണ് സിദ്ദീഖ്
മരണപ്പെട്ടത്. കൊലയ്ക്ക് ശേഷം പ്രതികൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇനി
കേസിൽ നാല് പ്രതികളെ കൂടി പിടികൂടാനുണ്ട്. കേസിലെ ഒരു പ്രതി കഴിഞ്ഞ മാസം കാസർകോട് കോടതിയിൽ കീഴടങ്ങിയിരുന്നു

