കാസർകോട്. ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ചാപ്റ്ററിന്റെ 2024 വർഷത്തെ കാസർകോട് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു.
കാസർകോട് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം മുഖ്യ അതിഥിയായി.
പ്രോഗ്രാം ഡയറക്ടർ സർഫുനിസ ഷാഫി സ്വാഗതം പറഞ്ഞു.
സോൺ പ്രസിഡൻ്റ്
രതീഷ് ഉദുമ (ഗസ്റ്റ് ഓഫ് ഹോണർ )സോൺ വൈസ് പ്രസിഡൻ്റ് ശ്രീലാൽ കരിമ്പിൽ പങ്കെടുത്തു.
ഗവേണിംഗ് ബോർഡ് അംഗങ്ങളായി 18 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്.
കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ജെസിഐയുടെ കാഴ്ചപ്പാടുകളെ കുറിച്ചും നാഷണൽ ട്രെയിനറായ ഷിഫാനി മുജീബ് പ്രഭാഷണം നടത്തി.
സെക്രട്ടറിയായി ഫമീന അൽത്താഫിനെയും ട്രഷററായി അംദാൻ സലീമിനെയും തെരഞ്ഞെടുത്തു. തുടർന്ന് ഫർസാന ശിഹാബുദ്ധീൻ ജെസിഐ കാസർകോട് എംപയറിന്റെ മൂന്നാമത്തെ പ്രസിഡൻ്റായി പദവി ഏറ്റെടുത്തു. സെക്രട്ടറി ഫമീന അൽത്താഫ് നന്ദി പറഞ്ഞു.

