കുമ്പള. കുമ്പള നഗരത്തിൽ വിദ്യാർഥി ഓടിച്ച ബൈക്ക് തട്ടി കാൽനട യാത്രികൻ മരിച്ച സംഭവത്തിൽ ബൈക്ക് ഉടമക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കുമ്പള പൊലിസ് കേസെടുത്തു. ബൈക്കിന്റെ ആര്‍.സി ഓണര്‍ക്കെതിരെയാണ് കേസെടുത്തത്.
ബുധനാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തില്‍ അംഗഡിമുഗര്‍ പെര്‍ളാടത്തെ അബ്ദുല്ലക്കുഞ്ഞി (62) യാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അമിത വേഗതയിലെത്തിയ ബൈക്കിടിച്ചായിരുന്നു അപകടം.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അബ്ദുല്ലക്കുഞ്ഞിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പെര്‍ളാടം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

