( RIGHT MEDIA).
ഈ വര്‍ഷത്തെ റമദാൻ വ്രതാരംഭത്തിന് രണ്ട് ദിവസത്തിനകം തുടക്കമാകുമ്പോൾ ലോകമെമ്പാടുമുള്ള ഇസ് ലാം മത വിശ്വാസികൾ പുണ്യമാസത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
ഓരോ രാജ്യത്തും നോമ്പ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമെല്ലാം വ്യത്യസ്ത സമയങ്ങളിലാണ്.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോമ്പ് സമയം ഗ്രീൻലാൻഡിലേത് 18 മണിക്കൂർ. ന്യൂസിലാൻഡിൽ 12 മണിക്കൂറാണ് നോമ്പ് സമയം.
ഇസ്ലാമിക കലണ്ടര്‍ ചന്ദ്രപ്പിറവിയെ ആശ്രയിച്ചായതിനാല്‍ ഒരു മാസം തുടങ്ങാന്‍ ചന്ദ്രപ്പിറവി ദര്‍ശിക്കണം. ഒന്നുകില്‍ ചന്ദ്രപ്പിറവി ദര്‍ശിക്കുക അല്ലെങ്കില്‍ 30 ദിവസം പൂര്‍ത്തിയാക്കുക എന്നതാണ് വ്യവസ്ഥ. ഉദാഹരണത്തിന്: ചന്ദ്രന്റെ ദര്‍ശനത്തെ ആശ്രയിച്ച് ഇന്ന് ശഅ്ബാന്റെ അവസാന ദിവസം ആണെങ്കില്‍ നാളെ നോമ്പ് തുടങ്ങും. ഇന്ന് ചന്ദ്രപ്പിറവി കാണുന്നില്ലെങ്കില്‍ ശഅ്ബാന്‍ 30 തികക്കും. കേരളത്തില്‍ ഇന്ന് ശഅ്ബാന്‍ 28 ആയതിനാല്‍ ഇന്ന് ചന്ദ്രപ്പിറവിക്ക് സാധ്യതയില്ല.

