കുമ്പള.ബന്തിയോട് മുട്ടം ഗേറ്റിനു സമീപം ദേശീയ പാതയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് മംഗളൂരുവിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന വിദ്യാർഥിയും മരണത്തിന് കീഴടങ്ങി.
സോങ്കാലിലെ അബ്ദുൽ കാദറിന്റെ മകന്‍ മുഷ്അബ് ( 21 ),മഞ്ചേശ്വരം ബഡാജെ മേലങ്കടി റോഡ് സ്വദേശി മുഹമ്മദ് ആമീൻ മഹറൂഫ് (20) എന്നിവരാണ് അപകടത്തിൽ
മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ദേശീയ പാത നിർമാണ കരാർ കമ്പനിയായ ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ടിപ്പർ ലോറിയാണ് ബൈക്കിൽ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ മുഷ്ഹാബി (21)നെയും സുഹൃത്ത് മഹറൂഫിനെയും ഉടൻ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഷ്അബ് ഉച്ചയോടെ മരിച്ചു. മഹ്റൂഫ് രാത്രിയോടെയായിരുന്നു മരിച്ചത്.
മംഗളൂരു ശ്രീനിവാസ കോളേജിലെ ബി.ബി.എ രണ്ടാം വർഷ വിദ്യാർഥികളാണ് ഇരുവരും. ബഡാജെ സ്വദേശി ഹനീഫയുടെയും സമീമയുടെയും മകനാണ് മഹറൂഫ്. സന, മൗഷൂക്ക് എന്നിവർ സഹോദരങ്ങളാണ്. നയാബസാർ നാട്ടക്കൽ ഹൗസിലെ അബ്ദുൽ കാദറിന്റെയും ഫൗസിയയുടെയും മകനാണ് മുഹമ്മദ് മുഷ്ഹാബ്. മുസ് ല, നദ, നൂഹ ന്നിവർ സഹോദരങ്ങളാണ്.
വ്യാഴാഴ്ച രാത്രി കാസർകോട്ടെ ടർഫിൽ കളിക്കാനെത്തിയതായിരുന്നു ഇരുവരും. വെള്ളിയാഴ്ച രാവിലെ കളി കഴിഞ്ഞു 9 മണിയോടെ നാട്ടിലേക്ക് തിരിച്ചിരുന്നു. മുട്ടം ഗേറ്റിനടുത്ത് വച്ചാണ് ടിപ്പർ ലോറി ഇടിച്ചത്.ഇരുവരുടെയും മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

