കുമ്പള.വീട്ടുകാർ നോമ്പു തുറക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സികളും കവര്‍ന്നു. കുമ്പള ശാന്തിപ്പള്ളയിലെ പ്രവാസിയായ സുബൈറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. സുബൈർ കുടുംബ സമേതം സഹോദരിയുടെ വീട്ടിലേക്ക് നോമ്പ് തുറക്ക് പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
!doctype>

