ഉപ്പള. ജില്ലയിലെ ടർഫുകളിലും മറ്റും വിതരണം ചെയ്യാൻ കൊണ്ടുവന്ന 40 ഗ്രാം എംഡിഎംഎ മയക്ക് മരുന്നുമായി യുവാവ് പിടിയിൽ.
ഉപ്പള സ്വദേശി മുഹമ്മദ് ഇത്യാംസ് (35) ആണ് കാസർകോട് എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ശങ്കർജിയും സംഘവും മഞ്ചേശ്വരത്ത് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് എക്സൈസ് സംഘം വാഹന പരിശോധന നടത്തിയത്. കാസർകോട് ജില്ലയിലെ ടർഫുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നു എക്സൈസ് സംഘം പറഞ്ഞു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രിവൻ്റീവ് ഓഫീസർ സാജൻ അപ്യാൽ, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് നൗഷാദ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ നാസറുദ്ദീൻ, സോനു സെബാസ്റ്റ്യൻ, പ്രജിത്ത് കെ ആർ, ഇജാസ്, എക്സൈസ് ഡ്രൈവർ ക്രിസ്ത്യൻ പിഎ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു

