അടിമാലി. ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തിൽ മൃതദേഹവുമായി തെരുവിൽ പ്രതിഷേധം.
ഇടുക്കി എം.പി ഡീൻ കുര്യാകോസിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ ഇന്ദിര രാമകൃഷ്ണന്‍ (65) ആണ് കൊല്ലപ്പെട്ടത്.
കൂവ വിളവെടുക്കുന്നതിനിടയിലായിരുന്നു ആക്രമണം. ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം.

