കുമ്പള.മഞ്ചേശ്വരം എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് കോൺഗ്രീറ്റ് ചെയ്ത് നവീകരിച്ച കുമ്പള പഞ്ചായത്തിലെ ചത്രം പള്ളം - ചോനമ്പാടി റോഡ് എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ അധ്യക്ഷയായി. അസീസ് മരിക്കെ, മുൻ പഞ്ചായത്ത് അംഗങ്ങളായ സുന്ദര അരിക്കാടി,ബി.എൻ മുഹമ്മദലി , എ.കെ ആരിഫ് , അഷ്റഫ് കൊടിയമ്മ , യൂസഫ് എം.കെ ബംബ്രാണ , നിസാം ചോനമ്പാടി , കാലിദ് കുണ്ടാപ്പു , അബ്ബാസ് എം.ബി , അബൂബക്കർ കെ.എ , അബ്ദുല്ല ബീരാണ്ടിക്കരെ , യൂസഫ് ഹാജി കോഹിനൂർ , അബ്ദുൽ റഹ്മാൻ ചോനമ്പാടി , അൽത്താഫ്.സി, അബ്ദുല്ല പള്ളി , അഖിൽ അൻസാരി , ജംഷീർ മൊഗ്രാൽ സംബന്ധിച്ചു.
!doctype>

