കുമ്പള.ആരിക്കാടി ആലിച്ചാമുണ്ടി ക്ഷേത്ര പരിസരം മിനി മാസ്റ്റ് ലൈറ്റ് എ കെ എം അഷ്റഫ് എം എൽ എ ഉൽഘാടനം ചെയ്തു.
എം.എൽ.എ യുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തിയാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസഫ് അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ബി.എ റഹ്മാൻ ആരിക്കാടി,മഞ്ചുനാഥ ആൾവ,അസീസ് മരിക്കെ,
എ.കെ ആരിഫ്,ഗഫൂർ എരിയാൽ,അബ്ബാസ് മടിക്കേരി, ക്ഷേത്ര ട്രസ്റ്റി ചെയർമാൻ സദാശിവ,ക്ഷേത്ര ജീർണോദ്ധാരണ കമ്മിറ്റി പ്രസിഡൻ്റ് സുകുമാരൻ,തീയ സമുദായ പ്രസിഡൻ്റ് കരുണാകരൻ,സെക്രട്ടറി വസന്ത,കൃഷ്ണൻ മാസ്റ്റർ, സുധാകർ പി.കെ,രതീഷ് കാർളെ,സജിത്ത്, പ്രകാശ് , മഹിളാ സംഘം പ്രസിഡൻ്റ് സൗമിയ എന്നിവർ സംബന്ധിച്ചു.
പടം.
ആരിക്കാടി പാറസ്ഥാനം ആലിച്ചാമുണ്ടി ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച മിനി മാസ്റ്റ് വിളക്ക് എ.കെ. എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

