കാസർകോട്. തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ ആവേശകരമായ വനിതാ കബഡി മത്സരത്തിൽ പാലക്കാടിനെ 25 നെതിരെ 28 പോയിന്റ്കൾ നേടി കാസർകോട് ജില്ലാ ടീം ചാമ്പ്യാൻമാരായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം .
കഴിഞ്ഞ മത്സരത്തിൽ സെമി ഫൈനലിൽ കൊല്ലം ജില്ലയോട് ഏറ്റ തോൽവിക്ക് മധുര പ്രതികാരം കൂടിയാണ് ഈ വിജയം.
ജില്ലാ ടീമിന് വേണ്ടി ഒലീവ് ബംബ്രാണയാണ് മത്സരത്തിൽ മാറ്റുരച്ചത്. ടീം മാനേജർ ജുബൈർ കുമ്പള, കോച്ച് സുനിൽ എന്നിവരാണ്
ടീമിനെ പാകപ്പെടുത്തിയത് ദേശീയ താരങ്ങളായ ഉമ്മു ജമീല, രമ്യ, ദേവിക, മൈത്രി എന്നിവർ മത്സരത്തിലുട നീളം മികച്ച പ്രദർശനം കാഴ്ച വെച്ചു.
വിജയികളെ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും, കുമ്പള ഫുട്ബോൾ അകാദമി പ്രസിഡൻ്റുമായ അഷ്‌റഫ് കർള അഭിനന്ദിച്ചു.

