മുളിയാർ.വാർഡ്, ശാഖാ തലങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സി.എച്ച്.സെൻറർ ധനസമാഹരണം വിജയിപ്പിക്കാനും
മുസ് ലിം ലീഗ് മുളിയാർ പഞ്ചായത്ത് ഭാരവാഹികൾ, വാർഡ് പ്രസിഡൻ്റ് ജനറൽ സെക്രട്ടറിമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുടെ യോഗം തീരുമാനിച്ചു.
പ്രസിഡൻ്റ് ഇൻ ചാർജ് ഹനീഫ പൈക്കം അധ്യക്ഷനായി.ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ബഷീർ പള്ളങ്കോട് ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.
ഖാലിദ് ബെള്ളിപ്പാടി, മാർക്ക് മുഹമ്മദ്, ഷെരീഫ് കൊടവഞ്ചി, ബി.കെ. ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെൽമ, ഖാദർ ആലൂർ, അഡ്വ. ജുനൈദ്, എം.എച്ച്. അബ്ദുൽ റഹിമാൻ, അബ്ദുൽ ഖാദർ കുന്നിൽ ,ഹമീദ് മല്ലം, അബ്ദുൽ റഹിമാൻ ബസ്റ്റൻ്റ്, മുഹമ്മദലി മാസ്തികുണ്ട്, അബ്ദുൾ റഹിമാൻ ബെള്ളിപ്പാടി, മനാഫ് ഇടനീർ, ഫൈസൽ പൊവ്വൽ, ഹംസ പന്നടുക്കം, ബി.എം. ഹാരിസ്, എ.പി. അബ്ദുല്ല, രമേശൻ മുതലപ്പാറ,അബ്ബാസ് കൊളച്ചപ്,അബൂബക്കർ ചാപ്പ, നാസർ അബ്ദുല്ല,സുഹറ ബാലനടുക്കംസംബന്ധിച്ചു.

