ഉപ്പള.കാസർകോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉപ്പള ഹിദായത്ത് ബസാറിൽ പ്രവർത്തനം ആരംഭിച്ചു.
കെ.പി സി.സി സെക്രട്ടറി അഡ്വ.സുബ്ബയ്യ റൈ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ അസീസ് മെരിക്കെ അധ്യക്ഷനായി.കൺവീനർ മഞ്ചുനാഥ ആൾവ സ്വാഗതം പറഞ്ഞു.
എ.കെ.എം അഷ്റഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ ടി.എ മൂസ, എം.അബ്ബാസ്, എം.ഡി യൂസുഫ്,എം.സി പ്രഭാകരൻ, ഡി.എം.കെ മുഹമ്മദ്, എ.കെ. ആരിഫ്, സൈഫുള്ള തങ്ങൾ, ജില്ലാ പഞ്ചായത്തംഗം റഹ്മാൻ ഗോൾഡൻ, ഹർഷാദ് വോർക്കാടി, ലോക് നാഥ് ഷെട്ടി, സുലൈമാൻ പുത്തിഗെ,ഷാഫി കടമ്പാർ, ഇർഷാദ് മൊയ്തീൻ, കാദർ മംഗൽപ്പാടി, മുഹമ്മദ് സീതാംഗോളി, ബി.എ അബ്ദുൽ മജീദ്, അസീസ് കളത്തൂർ, ഒ.എം കൃഷ്ണ, രവി പൂജാരി, ബി.എം മുസ്തഫ,അബ്ദുല്ല കജ, കെ.വി യൂസുഫ്, മുംതാസ് സമീറ സംബന്ധിച്ചു.

