കുമ്പള.സാമൂഹ്യ പ്രവർത്തകനും, കുമ്പള സ്കൂൾ റോഡിലെ സാംപ് ഷൂ പോയിൻ്റ് ഉടമയുമായ മുഹമ്മദ് സാഹിദി( 22) ന് പൊലിസ് മർദനത്തിൽ ഗുരുതര പരുക്ക്.
ലാത്തിയടിയിൽ തലക്ക് ഗുരുതര പരുക്കേറ്റ മുഹമ്മദ് സാഹിദിനെ കുമ്പള സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിൻ്റെ വെടിക്കെട്ട് കഴിഞ്ഞ ഉടനെ കടയടക്കുന്നതിനിടയിൽ മൂന്ന് പൊലിസുകാർ എത്തി ഒരു കാരണവുമില്ലാതെ തലങ്ങും, വിലങ്ങും ലാത്തി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
മൊബൈലും പൊലിസ് പിടിച്ച് വാങ്ങുകയും ചെയ്തുവത്രേ .വിഷയം വ്യാപാരികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പൊലിസുകാർക്കെതിരേ നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

