കുമ്പള.റോഡിലേക്ക് മലിനജലമൊഴുക്കി വിട്ടുവെന്ന പരാതിയിൽ കുമ്പള നഗരത്തിലെ ഹോട്ടൽ ഉടമയ്ക്ക്
പഞ്ചായത്ത് പിഴ ചുമത്തി നോട്ടീസ് നൽകി. നഗരത്തിലെ സുധീന്ദ്ര ഹോട്ടൽ ഉടമയ്ക്കാണ് ഇരുപതിനായിരം രൂപ പിഴ ചുമത്തിയത്.
മലിന ജലം റോഡിലേക്ക് ഒഴുക്കി വിടുന്നുവെന്ന പരാതിയിൽ നേരത്തെയും ഈ ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നു.

