കുറ്റിക്കോൽ.കുറ്റിക്കോലിൽ അനുജനെ തോക്ക് ഉപയോഗി വെടിവച്ച് കൊന്ന സംഭവത്തിൽ
ജേഷ്ഠ സഹോദരൻ ജ്യേഷ്ഠൻ ബാലകൃഷ്ണൻ നായരെ 50 പൊലിസ് കസ്റ്റഡിയിലെടുത്തു.
കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി നാരായണൻ നായരുടെ മകൻ അശോകൻ നായർ 45 ആണ് മരിച്ചത്.
ഇന്നലെ രാത്രി 9 ന് ശേഷമായിരുന്നു കൊലപാതകം നടന്നത്.
വാക്ക് തർക്കത്തെ തുടർന്ന് നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്‌ണൻ നായർ സഹോദരനെ വെടി വെയ്ക്കുകയായിരുന്നു. ഇടതു കാൽ തുടക്കാണ് വെടിയേറ്റത്. മാധവൻ നായർ എന്നയാളുടെ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു പറയുന്നു. 9 മണിയോടടുപ്പിച്ച് വെടിയേറ്റ യുവാവിനെ 2 മണിക്കൂർ വൈകിയാണ് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവ സമയത്ത് വീട്ടിൽ ഭാര്യമാത്രമേ ഉണ്ടായിരുന്നുള്ളൂ. മണിക്കൂറുക ളോളം വെടിയേറ്റ് വീട്ടിൽ കിടന്നു. പിന്നീട് ആശുപത്രി ലെത്തിച്ച പ്പോഴേക്കും മരിച്ചിരുന്നു. ബിന്ദു ആണ് കൊല്ലപ്പെട്ട അശോകൻ നായരുടെ ഭാര്യ.

