മൊഗ്രാൽ പുത്തൂർ.ഇശൽ പൂക്കൾ വിരിയുന്ന മാപ്പിള പാട്ടുകൾ പാടി കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ ഒരുക്കിയ "പാട്ട് കൂട്ടം" സീസൺ 4 പുതു തലമുറയുടെ കടന്നു വരവിൻ്റെ വേദിയായി. ആസ്വാദനത്തിൻ്റെ അനർഘ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് കണ്ണിനും കാതിനും കുളിർമ നൽകി കൊച്ചു ഗായകരായ ദർശന ദേവദാസ്, സമ്മാസ് കടവത്ത് , സീതി മിഹാദ്, സാസ്‌ന താജു , ദിൽഹാര ദേവദാസ്,എന്നിവർ സദസിന് ഇശൽ മഴ പെയ്ത അനുഭൂതിയാണ് സമ്മാനിച്ചത്. പഴയകാല കല്ല്യാണ സദസുകളിൽ ഉണ്ടായിരുന്ന കൈകൊട്ടി പാട്ട് തിരിച്ചു വരവിനെ സൂചിപ്പിച്ച് ലത്തീഫ് പേരൂരിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ചത് കാണികൾക്ക് ഏറെ ആകർഷണീയത ഉളവാക്കി.
മൊഗ്രാൽ പുത്തൂർ അഡ്രസ് വില്ലയിൽ നടന്ന പരിപാടി
കേരള മാപ്പിള കലാ അക്കാദമി യുടെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് "മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം" എന്ന പേരിൽ നടത്തുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ജില്ലാ തലത്തിൽ തുടക്കം കുറിക്കുക കൂടി ചെയ്തു.
കെ.എം.കെ.എ
സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ. കെ.മുസ്തഫ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാർ അധ്യക്ഷനായി . മൊഗ്രാൽ ചാപ്റ്റർ ജനറൽ സെക്രട്ടറി സെഡ്. എ. മൊഗ്രാൽ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ എം മാഹിൻ മാസ്റ്റർ,യൂസഫ് കട്ടത്തടുക്ക, ചാപ്റ്റർ ഭാരവാഹിളായ എ പി ശംസുദ്ദീൻ ബ്ലർക്കോട്, ടി. കെ. അൻവർ, എം എച്ച് അബ്ദുൽ റഹ്മാൻ, ടി. എം ശുഹൈബ്, എം എ.നജീബ്, താജുദ്ദീൻ മൊഗ്രാൽ, മൂസ ബാസിത്ത് അഷ്റഫ് പെർവാഡ്, മുഹമ്മദ് സ്മാർട്, അബ്ദു കാവുഗോളി, അതീഖ്
ബള്ളൂർ , ജാബിർ കുന്നിൽ,അബ്ദുല്ല കുഞ്ഞി നടുപ്പളം , മുഹമ്മദ് കുഞ്ഞി നാങ്കി, ഹമീദ് പെർവാഡ്, എം എ.ആരിഫ് തുടങ്ങിയവർ സംബന്ധിച്ചു. ഗായകരായ സിദ്ദിഖ് മഞ്ചേശ്വരം, യൂസഫ് കട്ടത്തടുക്ക,. മുഹമ്മദലി സിനാർ, മുഹമ്മദ് ഫാദിൽ, നൂഹ് കെ കെ., ഇസ്മായിൽ മൂസ, എം എച്ച് അബ്ദുൽ ഖാദർ,താജുദ്ദീൻ മൊഗ്രാൽ , ടി. കെ
അൻവർ, എ പി ശംസുദ്ദീൻ, എം എസ് മുഹമ്മദ് കുഞ്ഞി, സലീം എസ് കെ. തുടങ്ങിയവർ പാട്ട് കൂട്ടത്തിന് കൊഴുപ്പേകി. പരിപാടിക്ക് അപ്രതീക്ഷിതമായി എത്തിയ അമേരിക്കൻ വനിതാ മിസ് ഡൊമിനിക് ഗിറ്റാർ വായിച്ചു കാണികൾക്ക് ആവേശം പകർന്നു.

