തൃശ്ശൂർ.കണ്ണീരുണങ്ങും മുമ്പ് കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം.
രണ്ട് പേർ കൊല്ലപ്പെട്ടു.
തൃശ്ശൂരിൽ സ്ത്രീ കാട്ടാന ആക്രമണത്തിലും കോഴിക്കോട് കക്കയത്ത് കർഷകൻ കാട്ടുപോത്ത് ആക്രമണത്തിലും കൊല്ലപ്പെട്ടു.
തൃശ്ശൂർ പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് കാട്ടാന ആക്രമണം. വാച്ചുമരം കോളനിയിൽ ഊരുമൂപ്പൻ രാജൻ്റെ ഭാര്യ വൽസല (43) ആണ് മരിച്ചത്.
കാട്ടുവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു വത്സല. അപ്പോഴാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.
കോഴിക്കോട് കക്കയത്ത് മരിച്ചത് പാലാച്ചിയിൽ അവറാച്ചൻ എന്ന കർഷകനാണ്.
അവറാച്ചൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

