മഞ്ചേശ്വരം: കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച യുവാവ് മരിച്ചു. മീഞ്ച പതംഗളയിലെ പരേതനായ അബ്ദുൾ ഖാദറിൻ്റെ മകൻ മൊയ്തീൻ ആരിഫ് (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം കഞ്ചാവുമായി മഞ്ചേശ്വരം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. രാത്രി ഏഴ് മണിയോടെ സ്റ്റേഷൻ ജാമ്യത്തിൽ ബന്ധുവിനോടൊപ്പം വിട്ടയച്ചിരുന്നെങ്കിലും രാത്രി വൈകിയാണ് വീട്ടിലെത്തിയത്. രാവിലെ ഛർദ്ദിച്ചതിനേത്തുടർന്ന് ഉപ്പളയിലും തുടർന്ന് മംഗളൂരുവിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മംഗൽപ്പാടി താലൂക്ക് ആസ്പത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച രാവിലെ പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. സംഭവത്തിൽ മഞ്ചേശ്വരം പൊലിസ് കേസെടുത്തു. മാതാവ്: ആമിന. സഹോദരങ്ങൾ: ഷാക്കിറ, ഹാജിറ , മിസ്രിയ ,റാസിയ.
!doctype>

