കാസര്‍കോട്.ജില്ലയിൽ രണ്ടിടത്ത് എന്‍.ഐ.എ റെയ്ഡ്. ബേഡകം പൊലിസ് സ്റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം പൊലിസ് സ്റ്റേഷൻ പരിധിയിലെ വോർക്കാടി സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് റെയ്ഡ് നടന്നത്.
ബേഡകത്തെ ജോൺസൺ, സുങ്കതകട്ടയിലെ മുന്ന അലി എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.
ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് എൻ.ഐ.എ റെയ്ഡ്. വരും ദിവസങ്ങളിലും റെയ്ഡ് തുടർന്നേക്കും. വിശദാംശങ്ങൾ പുറത്ത് വിടാൻ എൻ.ഐ.എ സംഘം തയ്യാറായില്ല.

