കുമ്പള.(കാസർകോട്) മോഡൽ പരീക്ഷയിൽ നിന്നു വിഭിന്നമായി എല്ലാ വിഭാഗം വിദ്യാർഥികൾക്കും ആത്മവിശ്വാസം പകരുന്നതായി തിങ്കളാഴ്ച നടന്ന അറബി പരീക്ഷ.
ഈ വർഷത്തെ എസ്.എസ്. എൽ.സി ആദ്യ പരീക്ഷ നന്നായി എഴുതിയതിന്റെ സന്തോഷത്തിലാണ്
ഒന്നാം ഭാഷ അറബി എടുത്ത വിദ്യാർഥികൾ.
വളച്ചുകെട്ടില്ലാതെ നേരിട്ട് ചോദ്യത്തിലേക്ക് കടക്കുന്നതായിരുന്നു ഓരോ ചോദ്യവും. അതിനാൽ ധൈര്യപൂർവ്വം ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ കുട്ടികൾക്ക് സാധിച്ചു.
നിശ്ചിത കാറ്റഗറിയിൽ ചോയ്സ് നൽകിയതിനാൽ അർഹമായ എല്ലാ കുട്ടികൾക്കും എ പ്ലസ് നേടിയെടുക്കാൻ ഒരു പ്രയാസവും ഉണ്ടാവാൻ ഇടയില്ല.
എല്ലാ യൂനിറ്റിലെയും പാഠഭാഗങ്ങൾ പരിഗണിച്ച് തയ്യാറാക്കിയ ചോദ്യപേപ്പറിൽ
ഇരുപത്തി ഒന്ന് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.
ശരാശരി നിലവാരം പുലർത്തുന്നവർക്ക് പോലും സമയത്തിനുള്ളിൽ പരീക്ഷ പൂർത്തീകരിക്കാൻ കഴിഞ്ഞതായി ജി.എച്ച്.എസ്.എസ് അംഗടിമുഗറിലെ അറബി അധ്യാപകൻ മുഹമ്മദ് സഈദ് ബി. "റൈറ്റ് മീഡിയ "യോട് പറഞ്ഞു.
ആദ്യ പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞതിൻ്റെ ഊർജം വരും പരീക്ഷകൾക്കും മുതൽ കൂട്ടാവുമെ വിശ്വാസത്തിലാണ് വിദ്യാർഥികൾ.

