മഞ്ചേശ്വരം. കഞ്ചാവ് കൈവശം വച്ച കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി ആശുപത്രിയിൽ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിൽ. കുഞ്ചത്തൂര്‍ കണ്വാതീര്‍ഥയിലെ ഷൗക്കത്തലി (39), അബൂബക്കര്‍ സിദ്ദീഖ് (33) എന്നിവരെയാണ് മഞ്ചേശ്വരം പൊലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പ്രതിയുടെ ബന്ധുവും സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിച്ചതിനു ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ആളുമായ കുഞ്ചത്തൂര്‍ കണ്വതീര്‍ഥയിലെ അബ്ദുള്‍ റഷീദിനെ (28) ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മീഞ്ച പതംഗളയിലെ മൊയ്തീന്‍ ആരിഫാണ് (22) തിങ്കളാഴ്ച മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. മര്‍ദനമേറ്റ പരുക്കും ആന്തരീക രക്ത സ്രാവവുമാണ് മരണത്തിലേക്ക് നയിച്ചത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതിയില്‍ പൊലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

