മൊഗ്രാൽ. മൊഗ്രാൽ മീലാദ് നഗറിലേക്ക് ഇനി രണ്ട് വഴികളിലൂടെ എത്താൻ സാധിക്കും. ഇടുങ്ങിയ റോഡിലൂടെയുള്ള ഗതാഗത തടസത്തിനും ഇനി മുതൽ പരിഹാരമാകും.
കുമ്പള പഞ്ചായത്ത് 4 ലക്ഷം രൂപ തനത് ഫണ്ട് മുഖേന കോൺക്രീറ്റ് ചെയ്ത് നിർമാണം പൂർത്തിയാക്കിയ മീലാദ് നഗർ- നാങ്കി ലിങ്ക് റോഡ് വാർഡ് മെമ്പർ അബ്ദുൽ റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദിന് സമീപത്തെ ദേശീയപാത സർവീസ് റോഡിൽനിന്ന് മീലാദ് നഗർ നഗർ റോഡ് വഴിയും, മൊഗ്രാൽ ടൗൺ നാങ്കി റോഡിൽ നിന്ന് ലിങ്ക് റോഡ് വഴി മീലാദ് നഗറിൽ എത്താനും സാധിക്കും.
കെഎ കുഞ്ഞഹമ്മദ് അധ്യക്ഷനായി. ടിപി ഫൈസൽ സ്വാഗതം പറഞ്ഞു. എം.എ മൂസ, എം.പി അബ്ദുൽ ഖാദർ, അഷ്‌റഫ് എം.എസ്, ബി.എ മുഹമ്മദ് കുഞ്ഞി, എച്ച്.എം കരീം എന്നിവർ സംസാരിച്ചു.
നാസർ മീലാദ്, കെ.പി അഷ്റഫ്, ശരീഫ് ദീനാർ, കബീർ ബി.കെ, ടി.എ ജലാൽ, എം.എ ഇബ്രാഹിം, ടി.എം ഇബ്രാഹിം, കെ.എ മുഹമ്മദ്, അബ്ദുൽ റഹ്മാൻ, സിദ്ദീഖ് ബി.എ, ടി.പി മുഹമ്മദ്, ബാസിത്, അമ്മി, ഹസീബ്,ഷഫീർ എം.ഐ,മജീദ്, ജവാദ്,മഹ്ശൂഖ്, അദ് നാൻ ടി.പി, ഹാഷിർ,റുഷൈദ്, ആദിൽ ടിഎ. കുഞ്ഞഹമ്മദ് സംബന്ധിച്ചു

