മുംബൈ.ഹാജി മലങ്ക് ദർഗയിലേക്കുള്ള യാത്രാ മധ്യേ മരിച്ച എറണാകുളം കുമാരപുരം സ്വദേശി മൊയ്‌തീൻ കുട്ടി (62) യുടെ മൃതദേഹം മുംബൈയിൽ നിന്നും വിമാന മാർഗം നാട്ടിലെത്തിച്ചു.
കല്യാൺ മീര ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്.
അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം
രാവിലെ 8.55 ന്റെ കൊച്ചിൻ വിമാനത്തിലാണ് നാട്ടിലേക്കയച്ചത്.
സെക്രട്ടറി ഹനീഫ കുബണൂർ, വടാല ബ്രാഞ്ച് ഭാരവാഹികളായ ഷൗക്കത്ത് അലി, കാസിം കുട്ടി എന്നിവർ അന്ത്യകർമ്മങ്ങൾക്കും മറ്റും നേതൃത്വം നൽകി.
ഉച്ചയോടെ എറണാകുളം കുമാരപുരം പിണർമുണ്ട മുസ് ലിം ജമാഅത്ത് ഖബർ സ്ഥാനിൽ മറവ് ചെയ്തു.
മരണ വിവരം അറിഞ്ഞതോടെ ജമാഅത്ത് പ്രസിഡൻ്റ് ജനറൽ സെക്രട്ടറി എന്നിവർ ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
പ്രസിഡന്റ് കാദർ ഹാജിയുടെ അഭ്യർത്ഥന മാനിച്ച് ഉല്ലാസ് നഗറിലെ മലയാളി സാമൂഹ്യ പ്രവർത്തകനായ ലാലി പി.കെ, കല്യാൺ ജനശക്തിയുടെ പ്രവർത്തകൻ ഷൈജു എന്നിവർ ആശുപത്രി എത്തി ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്നു.

